നാട്ടിലെ ബസ്സ് സ്റ്റോപ്പിലെ ഒരു പതിവ് രംഗം...
പരിചയകാരന്‍: "ഇപ്പോള്‍ പഠിത്തം എവിടെവരെയായി?"
ഞാന്‍: "പഠിപ്പ് കഴിഞ്ഞു 2 വര്‍ഷമായി."
"അപ്പോള്‍, ഇപ്പോഴെന്താ പരിപാടി?"
"ഞാന്‍ ഒരു aa..ad agency-യിലാണു."
"ആടൊ?"
"eh അല്ല. ഒരു പരസ്യ കംബനിയിലാണു."
സമിപത്ത് കാണുന്ന ഹോര്‍ഡിംഗ് ചൂണ്ടി, "അപ്പോള്‍ ഇതൊക്കെ നീയാണൊ വരക്കുന്നത്ത്?"
"അല്ല. ഇതൊക്കെ ചെയ്യിക്കലാണു എന്റെ പണി."
"ഫിറ്റിംഗ്?"
അല്ല എന്നു ഞാന്‍ തലയാട്ടുന്നു.
"ഇത്രൊക്കെ പഠിച്ചിട്ടും, അതിനൊത്ത പണി കിട്ടിയില്ല അല്ലെ?"
"ചേട്ടാ, ബസ്സ് വരുന്നു." ഞാന്‍ ഓടുന്നു.
Saturday, March 22, 2008
Subscribe to:
Posts (Atom)