Sunday, January 6, 2008

Bike Ride

ബൈക്ക്‌ മര്യാദ്‌യ്‌ക്കു ഒടിക്കാന്‍ അറിയാത്ത മകന്‌ പണകാരനായ അച്ച്‌ഛന്‍ ഒരു ഹീറോ ഹോണ്ട കരിസ്മ തന്നെ വാങ്ങിച്ചു കൊടുത്തു.

അങ്ങനെ നമ്മുടെ ഹീറോ (അസ്‌കര്‍ എന്നു വിളിക്കാം) കണ്ണുര്‍ ടൗണിലുടെ സവാരി നടത്തുകയായിരുന്നു. പിന്നില്‍ ഒരു ഫ്രണ്ടുമുണ്ടായിരുന്നു. അങ്ങനെ പോകവെ ഒരുത്തന്‍ ഓവര്‍ടേക്കു ചെയ്യ്‌തു. ഇതു നമ്മുടെ ഹീറോവിനു അത്ര രസിച്ചില്ല. അതും ഒരു സ്പലണ്ടര്‍കാരന്‍. നാണകേടു തന്നെ. ഒരു ഡൊന്‍ മട്ടില്‍ അസ്‌കര്‍ താവകര ടര്‍ണിങ്ങില്‍ ഓവര്‍ടേക്കു ചെയ്യുകയും ഒരു ഇമ്രാന്‍ ഹാഷ്മി ലുക്ക്‌ പാസാക്കുകയും ചെയ്യ്‌തു മുന്നോട്ടു നോകും മുംബ്‌ ഡിവൈടറില്‍ അടിച്ച്‌ താഴെ വീണു മുഖത്തും കൈക്കും പരിക്കേറ്റു. സ്പൊട്ടില്‍ തന്നെ ബോധവും നഷ്‌ട്ടപെട്ടു. നാട്ടുകാരും സുഹുര്‍ത്തുക്കളും സമയം കളയാതെ നേരേ എ.കെ.ജി. ആശുപത്രിയിലെക്കു കൊണ്ടു പോയി. ഇടക്കു വെച്ചു ബോധം തെളിഞ്ഞയുടന്‍ ഹീറോ "ഷിറ്റ്‌! എന്റെ മുഖത്തു സ്‌ക്കാറ്‌ വീണു".