ഈ രാത്രിയില്‍ എനിക്ക് ഉറക്കം വരുന്നു, പക്ഷേ ഉറങ്ങാന്‍ മൂഡില്ല.
70-നു മുകളില്‍ ചാനല്‍സുള്ള കേബില്‍ ടിവി പൊലും ബോറടി കൂട്ടുക മാത്രമായിരുന്നു.
അങ്ങനെയിരികെ തോന്നി വല്ലഭനെ കുറിച്ച് എഴുതാമെന്നു.
ഒരു വ്യാഴവട്ടകാലത്തെ ദുബായി ജീവിതം പൂര്‍ത്തിയാക്കി വല്ലഭന്‍ നാട്ടിലേക്ക്
മടങ്ങി. അന്നു വല്ലഭന്റെ പ്രായം പന്ത്രണ്ടോ പതിമൂന്നോവായിരുന്നു. ദുബായിലെ ലീഡിംഗ്
സ്ക്കൂളിലെ എ.സി. ക്ലാസ്സ് റൂമില്‍ നിന്നും നാട്ടിലെ ഹൈ റേഞ്ചിലെ വളരെ സാധാരണയായ
ഓല മേഞ്ഞ പള്ളികുടത്തിലെക്കു.
വല്ലഭന്റെ പുതിയ സ്ക്കുളിലെ അദ്യ അഴ്ച വളരെ സംഭവകരമായിരുന്നു.
ടിഫ്ഫിന്‍ ബോക്സും, വാട്ടര്‍ ബോട്ടലും കണ്ടു വളര്‍ന്ന വല്ലഭനു ക്ലാസ്സിലെ മിക്ക
കുട്ടികളുടെയും മക്ക് ഡൊവെല്‍സ് കുപ്പി കണ്ടു ഞെട്ടി. കുപ്പിയിലാണെങ്കില്‍ ഒരു
പിങ്ക്/ബ്രൗണ്‍ കളറിലുള്ള ദ്രാവകം. കുടെ പഠികുന്നവര്‍ മക്ക് ഡൊവെല്‍സ് കൊണ്ട്
വരിക മാത്രമല്ല, പരസ്യമായി വെള്ളമടികുകയും ചെയ്യുന്നു. അതും ഇടക്കിടക്ക്.
വൃത്തികെട്ടവന്മാര്‍.അംബരന്നു നിക്കുന്ന വല്ലഭനെ കൂടുതല്‍ ഞെട്ടിച്ച സംഭവം,
ക്ലാസ്സിലെ ഒരു മദ്യപാനി വളരെ ജെനറസായി "തന്നിക്കും ഒരു സിപ്പ് വേണോ?" എന്നു
ചോദിച്ചു. ഒന്നും ഉള്‍കൊള്ളാനാവാതെ നിക്കുകയായിരുന്ന വല്ലഭനു കുട്ടുതല്‍ ആഷ്ച്ചര്യം
തൊന്നിയത്തു ടീചര്‍മാര്‍ ഒരു ആക്ഷനുമെടുക്കുന്നില്ല.
പാവം. വാട്ടര്‍ ബൊട്ടലും, അപ്പാര്‍ട്ട്‌മന്റ് കല്‍ച്ചര്‍ കണ്ടു വളര്‍ന്ന വല്ലഭനു
കുറച്ചു നാളെടുത്തു മക്ക് ഡോവെല്‍സാണു നാട്ടിലെ കുട്ടികളുടെ വാട്ടര്‍
ബൊട്ടലെന്നും, ചുവന്ന പാന്യം കരിങ്ങാലി വെള്ളമാണ്ണെന്നും മനസ്സിലക്കാന്‍.
Monday, November 26, 2007
Subscribe to:
Post Comments (Atom)
2 comments:
ടാ നന്നായിട്ടുണ്ട്.. തുടക്കം എനിക്കിഷ്ടായി...!!!
Post a Comment